കുമരംപത്തൂര്‍: കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കുമരംപുത്തൂര്‍ നെച്ചുള്ളി പിആര്‍സി മൈതാനത്തിന് സമീപം പുറ്റാനിശ്ശേരി രാമന്‍കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തക ര്‍ന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.രാമന്‍കുട്ടിയുടെ ഭാര്യ തൊ ഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന സമയത്താണ് ദുരന്തമുണ്ടാ യത്.ഈ സമയം ഇവര്‍ അടുക്കളയിലായിരുന്നു.ശബ്ദം കേട്ടയുടന്‍ പുറത്തേക്ക് ഓടിയതിനാല്‍ അപായമുണ്ടായില്ല.രാമന്‍കുട്ടിയും ഭാര്യയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.