അഗളി: മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിം ഗ് സൊസൈറ്റിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ ച്ചിന്റെ 2022 ലെ സ്പൈസസ് പുരസ്‌കാരം ലഭിച്ചു.കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് സെന്ററില്‍ നടന്ന പരിപാടിയി ല്‍ ഫാമിംഗ് സൊസൈറ്റി സെക്രട്ടറി ആര്‍. രാജേഷ്‌കുമാര്‍ പുര സ്‌കാരം ഏറ്റുവാങ്ങി.

ആദിവാസി വിഭാഗക്കാരുടെ ഭക്ഷ്യസുരക്ഷ ജീവിതനിലവാരം ഉറപ്പാക്കുന്നതിന് 1975 ലാണ് ഫാമിങ്ങ് സൊസൈറ്റി ആരംഭിക്കു ന്നത്. ഫാമിങ്ങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കി, കരുവാര, പോത്തുപ്പാടി, വരടിമല തുടങ്ങി നാല് ഫാമുകളാണ് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. നാല് ഫാമുകളിലായി 1092 ഹെ ക്ടറില്‍ കുരുമുളക്, കാപ്പി, ഏലം, ജാതി ഉള്‍പ്പെടെയുള്ള സുഗന്ധ വ്യജ്ഞനങ്ങള്‍, നാരകം, വാഴ, ഇഞ്ചി, മഞ്ഞള്‍, കുടമ്പുളി, ജാതി, പപ്പായ ഉള്‍പ്പടെയുള്ള ഇടവിളകള്‍ തേനീച്ച വളര്‍ത്തല്‍, മല്‍സ്യ കൃഷി എന്നിവയും കാഷ്യു, ഏലം, അടക്ക, ഗ്രാംപു തുടങ്ങിയവ യുടെ പ്ലാന്റേഷനുകളും ചെയ്തു വരുന്നുണ്ട്.

ഫാമിലെ ഉത്പന്നങ്ങള്‍ക്ക് എക്സ്പോര്‍ട്ട് ലൈസന്‍സും , എന്‍. ഒ.പി( നോര്‍മല്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍)എന്‍. പി.ഒ.പി(നാഷണല്‍ പ്രോ ഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍) സര്‍ട്ടിഫിക്കേഷനും ഉണ്ട്. നാല് ഫാമുകളിലായി നഴ്‌സറികളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവി ല്‍ 200 ലധികം തൊഴിലാളികള്‍ ഫാമില്‍ ജോലി ചെയ്യുന്നുണ്ട്. സീസണില്‍ 400 മുതല്‍ 500 വരെ തൊഴിലാളികള്‍ ഫാമില്‍ ജോലി ചെയ്യും. പി.എഫ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍, മരണാനന്തര ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ തൊഴിലാളികള്‍ക്ക് ഫാമിലേക്ക് യാത്ര സൗകര്യവും സൊസൈറ്റി ഉറപ്പാക്കുന്നുണ്ട്.ജില്ലാ കലക്ടറാണ് അട്ടപ്പാടി ഫാമിംഗ് സൊസൈ റ്റിയുടെ പ്രസിഡന്റ്. ഐ. ടി.ഡി.പി. ഓഫീസര്‍ വൈസ് പ്രസിഡ ന്റും , ഒറ്റപ്പാലം സബ് കലക്ടര്‍ മാനേജിംഗ് ഡയറക്ടറുമായാണ് ഫാമിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!