മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് തല ആരോഗ്യ മേള സംഘടിപ്പി ച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്‍റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോള്‍ മഖ്യാഥിതിയായിരുന്നു.
വിളംബര ജാഥയിലും ഉദ്ഘാടന ചടങ്ങിലുമായി ജില്ലാ പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാ രായ കെ.കെ ലക്ഷ്മിക്കുട്ടി, അക്കര ജസീന,ബ്ലോക്ക്‌ വികസനകാര്യ ചെയർപേഴ്സൺ കെ.പി ബുഷ്‌റ,ആരോഗ്യ വിദ്യാഭ്യാസ ചെയ്യർപേഴ്സ ൺ തങ്കം മഞ്ചാടിക്കൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരം സമിതി ചെയർമാ ൻമാരായ സഹദ് അരിയൂർ, അനിതാ വിത്തനോട്ടിൽ, ലൈല ഷാജ ഹാൻ, മുഹമ്മദാലി പാറയിൽ, റജീന, റഫീന മുത്തനിൽ, ജനപ്രതി നിധികളായ ബഷീർ തെക്കൻ, ബിജി ടോമി, വി.പ്രീത, മണികണ്ഠൻ സംബന്ധിച്ചു. രാവിലെ ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസ്‌ പരിസരത്ത് നിന്നും തുടങ്ങിയ ഘോഷയാത്ര നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളില്‍ സമാപിച്ചു. ഘോഷയാത്രയ്ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേതൃത്വം നൽകി.രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 4മണിവരെ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളില്‍ കലാപരിപാടികളും, വിവിധ എക്സിബിഷന്‍ സ്റ്റാളുകളുടെ പ്രദർശനവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!