അലനല്ലൂര്‍ ടൗണ്‍ പ്രദേശത്ത് സ്ത്രീ സൗഹൃദ പൊതു ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അലന ല്ലൂര്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലേക്ക് എത്തുന്ന സ്ത്രീകള്‍ പൊതു ടോയ്‌ലെറ്റ് ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അടിയന്തരമായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊതുടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അലനല്ലൂര്‍ വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജനാധിപത്യ മഹി ളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്ര സിഡന്റുമായ കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.മഹിളാ അസോ സിയേഷന്‍ വില്ലേജ് പ്രസിഡന്റ് വി മാലിനി അധ്യക്ഷയായി. എഐ ഡിഡബ്ല്യുഎ ജില്ലാ കമ്മറ്റി അംഗം പങ്കജവല്ലി,ഏരിയ സെക്രട്ടറി ബി ന്ദു, ഏരിയ പ്രസിഡന്റ് രമ സുകുമാരന്‍, സിപിഎം നേതാക്കളായ കെ എ സുദര്‍ശനകുമാര്‍,വി അബ്ദുല്‍ സലീം,അബ്ദുല്‍ കരീം എന്നി വര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ ടോമി തോമസ് സ്വാഗതം പറഞ്ഞു. പുതിയ സെക്രട്ടറി വി മാലിനി നന്ദി പറഞ്ഞു.