അഗളി : തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയതായി കൊണ്ടു വന്നി രിക്കുന്ന നിയമങ്ങള്‍ സ്ത്രി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. തൊഴിലുറപ്പ് പണി നടക്കുന്ന ഷോളയൂര്‍ പഞ്ചായത്തിലെ വട്ടലക്കി ലക്ഷം വീട് കോളനി, അഗളി പഞ്ചായത്ത് ചിണ്ടക്കി എന്നീ സ്ഥല ങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ നിയമ പ്രകാരം തൊഴിലുറപ്പ് ജോലിക്കെത്തുന്ന തൊഴിലാളികള്‍ രാവിലെ എട്ടര മുതല്‍ ഒന്‍പത് മണിക്കുള്ളില്‍ ഫോട്ടോയെടുത്ത് സൈറ്റില്‍ ഹാജര്‍ രേഖപ്പെടുത്ത ണം. ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ തൊഴിലാളി അന്നത്തെ ദിവസം അവധിയായി കണക്കാകും. ഈ നിയമം കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ആദിവാസി സ്ത്രികളടക്കമുള്ള തൊഴിലാളികളാ ണ്. വീടുകളിലെ പണികളും, കുട്ടികളെ സ്‌കുളിലേക്ക് തയ്യറാക്കി പറഞ്ഞ് വിട്ടതിന് ശേഷം തൊഴിലുറപ്പ് സ്ഥലത്തേക്ക് എത്തുമ്പോ ഴേക്കും ഹാജര്‍ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ആദിവാസി സ്ത്രികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ കിട്ടുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി, മഹിളാ അസോ സിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈദ് ഇസഹാക്ക്, ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ബിനുമോള്‍, ജില്ലാ പഞ്ചായത്ത് അംഗം പദ്മിനി, അട്ടപ്പാടി ഏരിയ സെക്രട്ടറി സി. പി ബാബു, കര്‍ഷക തൊഴിലാളി യൂണിയന്‍ സെക്രട്ടറി വി.കെ ജെയിംസ്, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.