മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വര്‍ധിപ്പിച്ചു. 14 രൂപയുടെ വര്‍ധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉ ണ്ടായത്.മേയ് മാസം ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായി രുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ധിച്ച് 88 രൂപയായി. ജൂലൈ ഒന്നു മുതല്‍ ലിറ്ററൊന്നിന് 14 രൂപ വര്‍ധിച്ച് 102 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി, എസ്.ജി.എസ്.റ്റി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാ ണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷ ന്‍കടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാ നം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.