പാലക്കാട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കിട ക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഓരോ വകുപ്പിലെയും ഫയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ സ്‌പ്രെഡ് ഷീറ്റ് തയ്യാറാക്കണമെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്ത് അവലോ കന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. താഴെത്തട്ടില്‍ തീര്‍പ്പാക്കണ്ട ഫയലുകള്‍ ഉദ്യോഗസ്ഥര്‍ അടിയന്തിരമായി തീര്‍പ്പാ ക്കണമെന്ന് മന്ത്രി അറിയിച്ചു. ഓരോ വകുപ്പുകളിലെയും തീര്‍പ്പാ ക്കാത്ത ഫയലുകളുടെ എണ്ണം, തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം, തീര്‍പ്പാക്കാത്തതിന്റെ കാരണം, എന്ന് തീര്‍പ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഷീറ്റ് തയ്യാറാക്കുന്നത്. സ് പ്രെഡ് ഷീറ്റ് പൊതുജനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയിലും സ്‌പ്രെഡ് ഷീറ്റ് മുഖേന അപ്‌ഡേഷനുകള്‍ ഉണ്ടാകണം. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവലോകന യോഗം അടുത്ത മാസം ചേരുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യ ക്ഷനായി, ഹുസൂര്‍ ശിരസ്തദാര്‍ അബ്ദുള്‍ ലത്തീഫ്, വകുപ്പ് ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.