മണ്ണാര്‍ക്കാട്: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നടന്ന പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷ നില് പരാതി നല്കി. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത യാണ് പരാതി നല്‍കിയത്. കൊലവിളി മദ്രാവാക്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കുമരംപുത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് ആമ്പാടത്ത് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പിക്ക് പരാതി നല്കി.