മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഫ്‌ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മണ്ണാര്‍ക്കാട്‌സ് എഡ്യുക്കേഷന്‍)പദ്ധതിയുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും ഞായര്‍ രാവിലെ 10 ന് മണലടി പഴേരി പാലസില്‍ നടക്കും. നിയമ സഭാ സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.വി.കെ.ശ്രീകണ്ഠന്‍ എം.പി മു ഖ്യാതിഥിയാകും.ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യപ്രഭാഷ ണം നടത്തും.
മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള എസ്.എസ്.എല്‍. സി,പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ് വിജയികള്‍ക്കും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങള്‍ക്കും പ്രതിഭാസംഗമത്തില്‍ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും.അറുനൂറോളം വിദ്യാര്‍ത്ഥി പ്രതിഭകളെയും പതിനാല് സ്‌കൂളുകളെയുമാണ് അനുമോദിക്കുന്നത്.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി,മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍, ഹയര്‍ സെക്കന്ററി റീജനല്‍ ഡയറക്ടര്‍ സി.മനോജ്കുമാര്‍,ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി,നഗര സഭാ ഉപാധ്യക്ഷ കെ.പ്രസീത,തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഷൗക്കത്തലി,ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍ പ്രസംഗിക്കും.എന്‍സ്‌കൂള്‍ സി.ഇ.ഒ കെ.വി.മുഹമ്മദ് യാസീന്‍ പദ്ധതി വിശദീകരണം നടത്തും.എ ഡാപ്റ്റ് സി.ഇ.ഒ ഉമര്‍ അബ്ദു സ്സലാം,എന്‍സ്‌കൂള്‍ ലേണിങ് ഡയറക്ടര്‍ അഹമ്മദ് സാജു അക്കാദ മിക സെഷന് നേതൃത്വം നല്‍കും.
എന്‍സ്‌കൂള്‍ ലേണിങിന്റെ അക്കാദമിക പിന്തുണയോടെ വിദ്യാ ര്‍ത്ഥികളുടെ വിവിധ ശേഷികള്‍ പരിപോഷിപ്പിക്കുകയും മത്സര പരീക്ഷ കള്‍ക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതിയ വൈജ്ഞാനിക മേഖലകളിലേക്ക് എത്തിക്കുകയുമാണ് ഫ്‌ലെയിം പദ്ധതി ലക്ഷ്യ മാക്കുന്നത്.വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീല നം,മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം,സ്‌കൂളുകളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തല്‍,അഭിരുചി പരിശോധന, കരിയര്‍ കൗ ണ്‍സിലിങ്,സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ പരിശീ ലനം,ട്രൈബല്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയെക്കുറിച്ച് അവബോധം നല്‍കല്‍,സര്‍വീസ് എന്‍ട്രി പ്രോഗ്രാം,ഭിന്നശേഷി വിദ്യാര്‍ത്ഥികളു ടെ ശാക്തീകരണം തുടങ്ങിയവയാണ് പ്രാഥമിക ഘട്ടത്തില്‍ ഫ്‌ലെ യിമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.