മണ്ണാര്‍ക്കാട് : ഡാസില്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ടെക്നോള ജിയില്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ കെ പ്രസീദ ഉദ്ഘാടനം ചെയ്തു.ഡാസില്‍ ഫാക്കല്‍റ്റി നിഷ അധ്യക്ഷയായി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍,ഹംസ കുറുവണ്ണ,ഷഫീഖ് റഹ്മാന്,സാമിയ ടെക്സ്റ്റൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഇസ്ഹാഖ്,കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ നിസാം,വ്യാപാരി വ്യവസാ യി ഏകോപന സമിതി നേതാവ് രമേഷ് പൂര്‍ണ്ണിമ,വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്മാന് ഗഫൂര്‍ പൊതുവത്ത്,ഡാസില്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍,ഉമൈബ ഷഹനാസ്, ഡാസില്‍ ഫാക്കല്‍റ്റി ശുഭ സന്തോഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ ന്ന് ഫാഷന്‍ ഷോയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അര ങ്ങേറി.