മണ്ണാര്‍ക്കാട്: തെരുവുനായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ അനില്‍ ബാബുവിനേ യും കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തി യത്.ജനങ്ങളാകെ പരിഭ്രാന്തിയിലാണെന്നും നായ്ക്കളെ പിടികൂടാ നുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.നായ്ക്കളെ പിടികൂടുന്ന വിദഗ്ദ്ധര്‍ക്കായി ശ്രമം നട ത്തുന്നുണ്ടെന്ന് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീറും സ്ഥി രം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന് എന്നിവര്‍ നല്കിയ ഉറപ്പി ന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മണ്ഡലം പ്രസിഡന്റ് ടിജോ പി ജോസ്,ചെങ്ങോടന്‍ ബഷീര്‍,രമേഷ് ഗുപ്ത, സിഎച്ച് മൊയ്തൂട്ടി,വിജേഷ് തോരാപുരം,അര്ജുന് പുളിയത്ത്, ശ്യാംപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.