മണ്ണാര്‍ക്കാട് : നഗരസഭയില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്ല്യത്തി ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി നഗരസഭാ ചെയര്‍മാന്‍,സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി.വഴിനീളെ തെരുവുനായകള്‍ വിഹരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാ യി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം രണ്ട് പേരെ ആക്രമിച്ച തോടെ ജനങ്ങളുടെ ഭീതി വര്‍ധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്നും താലൂക്ക് ആശുപ ത്രിയില്‍ ആന്റീ റാബിസ് സിറം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്ക ണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.ലോക്കല്‍ സെക്രട്ടറി ആഷിക്ക്,പ്രസിഡന്റ് രേഷ്മ,ഏരിയ ജോയിന്റ് സെക്രട്ടറി ഫായി സ്,ഹരി,നീരജ് സുബിന്‍,ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദ നം സമര്‍പ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!