മണ്ണാര്‍ക്കാട്: ഓരോ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഏറെ പ്രധാനപ്പെ ട്ടതാണ് ഭക്ഷണം. ഓരോ ജീവനേയും ആരോഗ്യവും ക്ഷേമവും ഉറ പ്പാക്കുന്നതില്‍ സുരക്ഷിതവും പോഷകസമൃദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഉപ ഭോക്ത സംസ്ഥാനമായ നമുക്ക് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഗുണനില വാരം ഉള്ളതാണോ എന്ന കാര്യത്തില്‍ എപ്പോഴും സംശയമാണ്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മികച്ച ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തി ല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധിയായ പ്രവര്‍ത്തനങ്ങളാണ് നട ത്തിവരുന്നത്. നാം കമ്പോളങ്ങളില്‍ നിന്നും വാങ്ങുന്ന ഭക്ഷ്യ ഉല്‍പ ന്നങ്ങളില്‍ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കൃത്യമാ യി രേഖപ്പെടുത്തണമെന്ന് നിയമപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ ലേബലില്‍ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍
രാജ്യത്ത് നിര്‍മിക്കപ്പെട്ടതും വില്‍ക്കുന്നതുമായ ഏതൊരു ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം നിര്‍ണയിക്കുകയും ഗുണനിലവാ രമുളള ഭക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് നമ്മുടെ അവകാശമാണ്. ഇതിനായി മികച്ച ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലെ ത്തിക്കാന്‍ സമഗ്രവും ശക്തമായ നിയമം നമ്മുടെ നാട്ടില്‍ നിലനി ല്‍ക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി നാം വാങ്ങിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ലേബലില്‍ നിയമപ്രകാരം വസ്തുവിന്റെ പേര് അവ രോഹണക്രമത്തില്‍ അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ പേര്, ആ ഭക്ഷ്യവസ്തുവില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍, ഭക്ഷ്യ വസ്തുവില്‍ ഏതെങ്കിലും തരത്തിലുള്ള ഫുഡ് അഡിക്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് സംബ ന്ധിച്ച വിവരങ്ങള്‍, നിര്‍മാതാവിന്റെ പേരും പൂര്‍ണമായ മേല്‍വിലാ സവും, ഭക്ഷ്യവസ്തു വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍വെജിറ്റേറിയ ന്‍ എന്നത് കാണിക്കുന്നതിനുള്ള എംബ്ലം, കൃത്യമായ അളവ് തൂക്കം, നിര്‍മിച്ച തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഇതോടൊ പ്പം എത്രകാലം ഈ ഭക്ഷ്യവസ്തു ഉപയോഗിക്കാം എന്നതും ഈ ഉത്പ ന്നത്തിന്റെ കാലാവധി എത്ര നാള്‍ കഴിഞ്ഞാല്‍ തീരും എന്നുള്ള തും രേഖപ്പെടുത്തണം. അതോടൊപ്പം ഭക്ഷ്യവസ്തു നിര്‍മിച്ച ബാച്ച് നമ്പര്‍ അല്ലെങ്കില്‍ കോഡ് നമ്പര്‍ അവ ഉല്‍പാദിപ്പിച്ച രാജ്യത്തിന്റെ അല്ലെങ്കില്‍ ഇറക്കുമതി ചെയ്തതാണെങ്കില്‍ ആ രാജ്യത്തിന്റെ പേര് ഇംപോര്‍ട്ടറുടെ മേല്‍വിലാസം ഏത് രീതിയിലാണ് ഭക്ഷ്യവസ്തു ഉപ യോഗിക്കേണ്ടത് എന്നത് വിശദമാക്കുന്ന ലഘു കുറിപ്പ് എന്നിവ രേഖ പ്പെടുത്തണം. ഇതോടൊപ്പംതന്നെ പ്രധാനപ്പെട്ട ഒന്നാണ് എഫ്.എസ്. എസ്.എ.ഐ ലോഗോയും 14 അക്ക ഭക്ഷ്യസുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പറും.