പാലക്കാട്: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.ശിവദാസ മേനോന്‍ അന്തരിച്ചു.90 വയസായിരുന്നു.വാര്‍ധക്യ സ ഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു.രാവിലെ 11.30ഓടെയാണ് അന്ത്യം. സിപിഎം സംസ്ഥാന കമ്മിറ്റി,സെക്രട്ടറിയേറ്റ്,ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.1987ല്‍ ഇകെ നായനാര്‍ മന്ത്രി സഭയില്‍ വൈദ്യുതി-ഗ്രാമ വികസന മന്ത്രിയായും 96ല്‍ ധനമന്ത്രി യായും പ്രവര്‍ത്തിച്ചു.രണ്ട് തവണയും മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.പ്രതിപക്ഷ ഡെപ്യുട്ടി ചീഫ് വിപ്പ് എന്ന നിലയിലും ഭരണവൈദഗ്ദ്ധ്യം തെളിയിച്ചു.
പിയേഴ്‌സി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കു ട്ടി പണിക്കരുടേയും കല്ല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊ രാളായി 1932ലാണ് ശിവദാസ മേനോന്‍ ജനിച്ചത്.സമ്പന്ന കുടുംബ ത്തില്‍ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തി ക്കാനായിരുന്നു പിതാവ് ശ്രമിച്ചത്.എന്നാല്‍ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമന ചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമോനോന്‍ ജന്‍മിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണിയാവുകയായിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബിരുദവും കോഴി ക്കോട് ട്രെയിനിങ് കോളേജില്‍ നിന്നും ബിഎഡും നേടിയ ശേഷം മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ 1955ല്‍ ഹെഡ്മാസ്റ്ററായി. 1977ല്‍ ലോക് സഭയിലേക്ക് മത്സരിച്ചപ്പോള്‍ അധ്യാപക ജോലിയില്‍ നിന്നും വളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാര്‍ക്കാട്ടും പരിസര പ്രദേശ ങ്ങളിലും പാര്‍ട്ടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാര്‍ട്ടി നിയോഗിച്ചു.അധ്യാപക സംഘട നയായിരുന്ന പിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ പിടിഎഫ് വൈസ് പ്രസിഡന്റ്,കെപിടിയു ജനറല്‍ സെക്രട്ട റി,സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ ത്തിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന്‍ പാര്‍ട്ടി പിളര്‍ ന്നതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഉറച്ചു നിന്നു.സിപിഎം മണ്ണാര്‍ ക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി.തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി.1980ല്‍ ജില്ലാ സെക്രട്ടറിയായി.കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.
1961ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം അമ്മാ വനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.വാശിയേറിയ മത്സരത്തില്‍ ശിവദാസ മേനോന്‍ വിജയിച്ചു.1977ല്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എ സുന്നസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980 ലും 84ലും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായി ല്ല.1987ല്‍ മലമ്പുഴ അസംബ്ലി മണ്ഡലത്തില്‍ നിന്നും നിയമസഭയി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നായനാര്‍ സര്‍ക്കാരില്‍ വൈ ദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി.1991ല്‍ വീണ്ടും മലമ്പുഴ യില്‍ ജനവിധി തേടിയപ്പോള്‍ ഭൂരിപക്ഷം വര്‍ധി ച്ചു.96 മുതല്‍ 2001 വരെ ധനകാര്യ എക്‌സൈസ് മന്ത്രിയായി. വള്ളു വനാടന്‍ മാപ്പിള മലയാളവും സംസ്‌കൃതവും ഒക്‌സ്‌ഫോര്‍ട് ഇംഗ്ലീഷും കലര്‍ത്തി യുള്ള നര്‍മം തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്നും പാലക്കാട്ടേക്ക് താമസം മാറ്റിയത്.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍ ലക്ഷ്മീദേവി,കല്ല്യാണി.മരുമക്കള്‍: അഡ്വ.ശ്രീധരന്‍,സികെ കരുണാകരന്‍.സഹോദരന്‍: പരേതനായ കുമാരമേനോന്‍.ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംസ്‌കാരം നാളെ 10.30ന് മഞ്ചേരിയിലെ വീട്ടുവളപ്പില്‍.
വാര്‍ത്ത കോപ്പി: ദേശാഭിമാനി