മണ്ണാര്‍ക്കാട്: മലബാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തെയ്യോ ട്ടുചിറ കമ്മു സൂഫി ആണ്ട് നേര്‍ച്ച ജൂലായ് ഒന്ന് മുതല്‍ ആറ് വരെ നടക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. നേര്‍ച്ചയുടെ ഭാഗമായി ഖുര്‍ ആന്‍ പാരായണം,അനുസ്മരണ സ മ്മേളനം,ദ്വിദിന മതപ്രഭാഷണം,പഠന ക്യാമ്പ്,കുടുംബ സംഗമം, പണ്ഡിത സംഗമം,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,കമാലി സംഗമം, ഖത്തം ദുആ,മൗലീദ് പാരയണം,അന്നദാനം എന്നിവ നടക്കും.
വെള്ളിയാഴ്ച മഹല്ല് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാ ബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നടക്കുന്ന അനുസ്മരണ സ മ്മേളനം മഹല്ല് ഖത്തീബ് അബ്ദുഷുക്കൂര്‍ മദനി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്യും.കെഎംഐസി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍ മാനും ആണ്ട് നേര്‍ച്ച കമ്മിറ്റി കണ്‍വീനറുമായ മുസ്തഫ അഷ്‌റഫി കക്കുപ്പടി അനുസ്മരണ പ്രഭാഷണം നടത്തും.രണ്ടിന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന കുടുംബ സംഗമം കെഎംഐസി ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഷറഫുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.ഡോ. സാലിം ഫൈസി കൊളത്തൂര്‍ വിഷയാവതരണം നടത്തും.രാത്രി എഴിന് അന്‍വര്‍ മുഹ്‌യദ്ധീന്‍ ഹുദവി ആലുവയുടെ മതപ്രഭാഷണമു ണ്ടാകും.റഷീദ് കമാലി മോളൂര്‍ ഉദ്ഘാടനം ചെയ്യും.മഹല്ല് സെക്ര ട്ട റി ഹമീദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.മൂന്നിന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ സി.രാജു ഉദ്ഘാടം ചെയ്യും.സക്രിയ കൗമാരം എന്ന വിഷയത്തില്‍ എസ്എംഎഫ് ട്രൈനര്‍ അബ്ദുറഹിമാ ന്‍ മാസ്റ്റര്‍ മരുതൂര്‍ വിഷയാവതരണം നടത്തും.രാത്രി ഏഴിന് മത പ്രഭാഷണത്തില്‍ അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാ പുരം സംസാരിക്കും.ജസീല്‍ കമാലി ഉദ്ഘാടനം ചെയ്യും.മഹല്ല് ട്രഷറര്‍ ബക്കര്‍ ദാരിമി അധ്യക്ഷനാകും.
നാലിന് രാവിലെ പത്ത് മണിക്ക് രണ്ട് സെഷനുകളിലായി നടക്കുന്ന പണ്ഡിത സംഗമം കെഎംഐസിസി വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുറ ഹീം ദാരിമി ഉദ്ഘാടനം ചെയ്യും.ആദ്യ സെഷനില്‍ സമസ്ത ജില്ലാ വര്‍ ക്കിംഗ് സെക്രട്ടറി കെ സി അബൂബക്കര്‍ ദാരിമിയും രണ്ടാം സെഷ നില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര യും ക്ലാസ്സെടുക്കും.ഉച്ചയ്ക്ക് രണ്ട് മണിക്ക് കമാലി പൂര്‍വ്വ വിദ്യാര്‍ ത്ഥി സംഗമവും വൈകീട്ട് നാലു മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ വിദ്യര്‍ത്ഥികള്‍ക്കുള്ള സനദ് വസ്ത്ര വിതരണവും നടക്കും.രാത്രി ഏഴിന് ദുആ സമ്മേളനം പാണക്കായ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സനദ് ദാനവും നിര്‍വഹിക്കും.മഹല്ല് ചെയര്‍മാനും ഖാസിയുമായ സയ്യദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.കെഎംഐസി പ്രിന്‍സിപ്പല്‍ സിഎച്ച് അബ്ദുറഹ്മാ ന്‍ വഹബി സനദ് ദാന പ്രഭാഷണം നടത്തും.തുടര്‍ന്ന് നടക്കുന്ന ദിക്‌റ ദുആ മജ്‌ലിസിന് പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും.അഞ്ചിന് രാത്രി ഏഴ് മണിക്ക് കോഴിക്കോട് ഖാളി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഖത്തംദുആ നടക്കും.സമാപന ദിനമായ ആറിന് രാവിലെ ഏഴു മണിക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മൗലീദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്ലിയാര്‍, മഹല്ല് ഖത്തീബ് അബ്ദുഷുക്കൂര്‍ മദനി അമ്മിനിക്കാട്,ആണ്ട് നേര്‍ച്ച കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി,മഹല്ല് സെക്രട്ടറി ഹമീദ് മുസ്ലിയാര്‍,മുഹമ്മദാലി മുസ്ലിയാര്‍,ഹംസ മുസ്ലിയാര്‍,ജലീല്‍ അച്ചിപ്ര,അഷ്‌റഫ് ഇരുമ്പന്‍,മാനേജര്‍ ഫിറോസ് ഹുദവി,സി.ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.