മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടുകണ്ടത്ത് വീട്ടില്‍ അവിനാഷിനെ(30)യാണ് മണ്ണാര്‍ക്കാട് സ്റ്റേ ഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാവിലെയാണ് അവിനാഷിന്റെ വെട്ടേറ്റ് ഭാര്യ ദീപിക (28) കൊല്ലപ്പെട്ടത്. പല്ലുതേയ്ക്കാതെ കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നത് വിലക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊല പാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ വീട്ടില്‍ നിന്നും നിലവിളി കേട്ട് അമ്മാവന്‍ മോഹനന്‍ ഓ ടിയെത്തിയപ്പോള്‍ വെട്ടേറ്റ് കിടക്കുന്ന ദീപികയെയാണ് കണ്ടത്. ഒ ന്നര വയസ്സുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായി രുന്നു.കൊടുവാളുമായി അവിനാഷ് അകത്തുണ്ടായിരുന്നു. ആളുക ള്‍ കൂടിയതോടെ പുറത്ത് കടക്കാന്‍ ശ്രമിച്ച് അവിനാഷിനെ നാട്ടുകാ ര്‍ തടയുകയായിരുന്നു.ആംബുലന്‍സ് വിളിച്ചു വരുത്തി ദീപികയെ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോയമ്പത്തൂര്‍ പുളിയങ്കോട് സ്വദേശിനിയാണ് ദീപിക.മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.ബാംഗ്ലൂരിലാണ് താമ സിച്ചിരുന്നത്.എയര്‍പോര്‍ട്ടില്‍ ഭക്ഷണ വിതരണ കമ്പനിയിലായിരു ന്നു അവിനാഷിന് ജോലി.രണ്ട് മാസം മുമ്പാണ് കുണ്ടുകണ്ടത്തുള്ള തറവാട്ട് വീട്ടിലെത്തിയത്.പ്രതിയെ നാളെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത് കുമാര്‍ അറിയിച്ചു.