കല്ലടിക്കോട് : പാലക്കാട് -കോഴിക്കോട് ദേശീയപതയില്‍ പനയംപാ ടത്ത് പിക്കപ്പ് വാനിന് പിന്നില്‍ ലോറിയിടിച്ചു അപകടം. ഹമ്പിന് സ മീപം തിങ്കളാഴ്ച്ച രാത്രി 12 നായിരുന്നു അപകടം. തമിഴ്നാട്ടില്‍ നി ന്നും പച്ചക്കറിയുമായി കോഴിക്കോട് വരികയായിരുന്ന പിക്കപ്പ് വാ നും സിമന്റ് ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരു ന്ന സിമന്റ് കയറ്റിയ ലോറിയും തമ്മിലാണ് ഇടിച്ചത്.ഹംബിന് മുന്നി ലെത്തിയതോടെ ബ്രൈക്ക് ഇട്ട പച്ചക്കറി വണ്ടിയുടെ പുറകില്‍ സി മെന്റ് ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് മറിഞ്ഞു.ഡ്രൈവര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ സ്ഥിരം അപകട മേഖലയായ പനയംപാടത്ത് അപകടം നിയന്ത്രിക്കാനാണ് വ്യത്യസ്ഥ മൂന്ന് സ്ഥലങ്ങളിലായി ഹംബ് ഇട്ടത്.എന്നാല്‍ ഈ ഭാഗത്ത് എത്തുന്നതോടെ പെട്ടെന്ന് ബ്രൈക്ക് ചെയ്യേണ്ടിവരുന്ന വാഹനങ്ങ ളുടെ പുറകില്‍ ഇടിച്ചുള്ള അപകടം വര്‍ധിക്കുന്നുണ്ട്. ഹമ്പ് സ്ഥാ പിച്ച ശേഷം പന്ത്രണ്ടാമത്തെ അപകടമാണ് സംഭവിച്ചിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!