മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവ ല്‍സര പദ്ധതിയുടെ 2022 – 23 വാര്‍ഷിക പദ്ധതി രൂപീകരണ വിക സന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയില്‍ ജലലഭ്യത ഉറപ്പാ ക്കുന്നതിനായി കുന്തിപ്പുഴയില്‍ ഞെട്ടരക്കടവില്‍ ലിഫ്റ്റ് ഇറിഗേ ഷന്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. ബ്ലോക്കിലെ എല്ലാ ഡിവിഷനുകളിലും കുടിവെള്ള ക്ഷാമം പരിഹ രിക്കുന്നതിനായി പദ്ധതികള്‍ക്ക് ഫണ്ട് നീക്കി വെച്ചിട്ടുണ്ട്.തച്ചമ്പാറ പഞ്ചായത്തില്‍ വൈദ്യുതി ശ്മശാനത്തിനായി 43 ലക്ഷം രൂപ സംയു ക്ത പ്രൊജ്ക്ടിനായി കൈമാറും.
വനിതാ ഘടക പദ്ധതിയില്‍ തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കു ന്തിന് 24 ലക്ഷം,ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിത്ത് സൈഡ് വീല്‍ വിതരണത്തനായി 18.70 ലക്ഷം,പശ്ചാത്തലം സേവനം മേഖലയില്‍ 14.5 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്.14ാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളുമായി ബന്ധ പ്പെട്ട് ബ്ലോക്കിന്റെ എല്ലാ ഡിവിഷനുകളിലും വികസന പ്രവര്‍ത്ത നങ്ങള്‍ നടത്തുന്നതിനാവശ്യമായ പദ്ധതികള്‍ ഏറ്റെടുക്കുന്നുണ്ടെന്ന് കരട് പദ്ധതിയില്‍ പറയുന്നു.ആരോഗ്യ മേഖലയില്‍ അലനല്ലൂര്‍ സാ മൂഹിക ആരോഗ്യ കേന്ദ്രത്തെ ജനസൗഹൃദമാക്കി മാറ്റുന്നതിനും ചി കിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധ തി നടപ്പിലാക്കുന്നുണ്ട്.കോട്ടോപ്പാടം എഫ്എച്ച്‌സിയില്‍ വയോജന വിശ്രമ കേന്ദ്രം നിര്‍മിക്കുന്നതിന് ഫണ്ട് നീക്കി വെച്ചിട്ടുള്ളതായും ബ്ലോക്കിന് കീഴിലുള്ള എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമ പഞ്ചായത്തുകളുടെ സാഹകരണത്തോടെ മികച്ച ചികിത്സാ സംവിധാനം ഒരുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രതിജ്ഞാ ബദ്ധമാണെന്നും കരട് പദ്ധതി രേഖയില്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ബുഷറ.കെ.പി കരട് പദ്ധതി രേഖ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെക്കന്‍ കരട് പദ്ധതി അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ മുസ്തഫ വറോടന്‍ സ്വാഗതവും സെക്രട്ടറി ഷെക്കീല.എസ് നന്ദിയും പറഞ്ഞു.