കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ വന്യജീവി നായയെ കൊന്നു തിന്നു.പുലിയാണെന്ന് പറയപ്പെടു ന്നു.ലാബോറട്ടറി പരിസരത്ത് നിന്നാണ് നായയെ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്ക് ശബ്ദം കേട്ട് സെക്യുരിറ്റി ജീവന ക്കാരന്‍ ചെന്ന് നോക്കിയിരുന്നുവെങ്കിലും ഒന്നും കണ്ടിരുന്നില്ല. രാവിലെഒമ്പത് മണിയോടെയെത്തിയ തൊഴിലാളികളാണ് വന്യ ജീവി പകുതി തിന്ന നിലയില്‍ നായയുടെ ജഡം കണ്ടത്.വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.ഒമ്പതരയോടെ തിരുവി ഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകരെത്തിയെ ങ്കിലും ഇതിനിടെ നായയുടെ ജഡം വന്യജീവി കൊണ്ട് പോയിരു ന്നു.സ്ഥലത്ത് വന്യജീവിയുടെ കാല്‍പ്പാടുണ്ടെങ്കിലും മഴ പെയ്തി രുന്നതിനാല്‍ വ്യക്തമായിട്ടില്ല.ഫാമിലുള്ളവരോട് ജാഗ്രത പാലി ക്കാന്‍ വനപാലകര്‍ നിര്‍ദേശിച്ചു.ഫാമിനകത്ത് ഇതിന് മുമ്പും പല തവണ പുലിയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്.പുലി ശല്ല്യം രൂക്ഷമാ യതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വനംവകുപ്പ് കെണി സ്ഥാപിച്ചി രുന്നുവെങ്കിലും കുടുങ്ങിയില്ല.