മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ററി സ്കൂള്‍ സോ ഷ്യല്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പന്താട്ടം 2കെ22 ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്തു. പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫുട്ബോള്‍ താരം വി.പി സുഹൈര്‍ മുഖ്യതിഥിയാ യിരുന്നു. സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ സി.കെ റിയാസ് സ്വാഗതവും ഷെമീര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകളില്‍ നിന്നായി 53 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത്, പി.ടി.എ അംഗം മുരളി, അധ്യാപകരായ കെ.പി അബ്ദുല്‍ സലീം, ബേനസീറ, ലെഫ്റ്റനന്‍റ് പി.ഹംസ, ഇജാസ്, സീതി കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!