മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് അരിയൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വി ദ്യാര്‍ഥികളെ അനുമോദിച്ചു. തിളക്കം 2022 എന്ന പേരില്‍ ഉബൈദ് ചങ്ങലീരി സ്മാരകാ അവാര്‍ഡ് ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വട്ടമ്പലം ഉബൈദ് ചങ്ങലീ രി സ്മാരകാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പോത്തന്‍ സലാം അധ്യക്ഷത വഹിച്ചു. സിജി ഫാക്കല്‍റ്റി മുഹമ്മദ് റാഫി അരി യൂര്‍ ക്ലാസെടുത്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ ചെയര്‍മാനുമായ സഹദ് അരിയൂര്‍, അബു വറോടന്‍, ജോസ് പൂതറമണ്ണില്‍, റഹീം ഇരുമ്പന്‍, എന്‍. ഹംസ മുസ്ലിയാര്‍, കുഞ്ഞിപ്പു, റാവിയ, കൃഷ്ണന്‍ പുന്നപ്പാടത്ത്, സീനത്ത്, സാദിഖ്, പി.അസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!