മണ്ണാര്‍ക്കാട്: നഗരസഭക്ക് ലൈഫ് പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റ് നിര്‍മ്മാണത്തിന് കെ.പി.ഐ.പിയുടെ ഭൂമി വിട്ടുതരുന്നതിന് വേണ്ടി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. കെ.പി.ഐ.പി പ്രോജക്റ്റിന്‍റെ ഭാഗമായി മണ്ണാര്‍ക്കാട് കോടതിയുടെ പുറകുവശത്തായി കാടുപിടി ച്ച് കിടക്കുന്ന ഏകദേശം ഒരു ഏക്കറോളം വരുന്ന ഭൂമിയാണ് നഗര സഭ ഫ്ളാറ്റ് നിര്‍മ്മാണത്തിന് മന്ത്രിയോട് ആവശ്യപ്പെട്ടത്. മന്ത്രിയു ടെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയാണ് നഗരസഭാ ചെയ ര്‍മാന്‍ ഇതുസംബന്ധിച്ചുളള നിവേദനം നല്‍കിയത്. നഗരസഭയില്‍ ഭൂരഹിത – ഭവനരഹിത വിഭാഗത്തില്‍ അന്തിമ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഭവന നിര്‍മ്മാണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യ മാക്കുന്നതിന് ആവശ്യമായ ഭൂമി നഗരസഭയുടെ കൈവശം മറ്റൊരു ഭൂമിയും ഇല്ലാത്തതിനാലാണ് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥ ലം അനുവദിക്കുന്ന വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെ ന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.