അലനല്ലൂര്‍: ചളി പിടിച്ചും കാടു കയറിയും നിന്നിരുന്ന കുമരംപു ത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയോരത്തെ സിഗ്നല്‍ ബോര്‍ഡുകള്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ വൃത്തിയാക്കി.ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ വരെയുള്ള ബോര്‍ഡുകളാ ണ് ട്രോമാ കെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വൃ ത്തിയാക്കിയത്.അലനല്ലൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍,വാര്‍ഡ് മെമ്പര്‍ ഷൗക്ക ത്തലി,ട്രോാമാ കെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.പി ഷാജി,അസി.കോ ഓര്‍ഡിനേറ്റര്‍മാരായ ഇബ്രാഹിം ആര്യമ്പാവ്,മനു ചെത്തല്ലൂര്‍,അംഗങ്ങളായ റിയാസ് അലനല്ലൂര്‍,ഹംസ അപ്പാട്ട്,ഷാഹു ല്‍ നാട്ടുകല്‍,നൗഷാദ് അലനല്ലൂര്‍,അഫ്‌സല്‍ പാലക്കടവ്,ഷബീര്‍ അലി എടത്തനാട്ടുകര,ഇഖ്ബാല്‍ കാര,സനോജ് ചെത്തല്ലൂര്‍ എന്നി വര്‍ നേതൃത്വം നല്‍കി.