തച്ചമ്പാറ :അന്തരിച്ച മാധ്യമ പ്രവർത്തകനും കൃഷി പ്രചാരകനു മായിരുന്ന ഉബൈദുള്ള എടായ്ക്കലിന്റെ ഓർമകളെ സ്മരിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ഒത്തു ചേരുന്നു. ശനിയാഴ്ച്ച രാവിലെ 10മണിക്ക് അറഫ ഓഡിറ്റോറിയത്തിലാണ് അനുസ്മരണ യോഗം നടക്കുക. ഒരു വർഷം മുമ്പാണ് തച്ചമ്പാറ വികസന വേദിയുടെ അഭിമുഖ്യത്തിലുള്ള പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.നാരായ ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഹാജി അബ്ദുറഹ്മാൻ മണ്ണയത്ത് അധ്യ ക്ഷനാകും.പ്രയാസങ്ങളുടെയും പരിമിതികളുടെയും നടുവിൽ ഏറെ ക്ലേശിച്ചാണ് ഉബൈദ് പൊതു പ്രവര്‍ത്തനം നടത്തിയത്. തച്ചമ്പാറയുടെ കാർഷികാനുബന്ധ പ്രവർത്തനങ്ങളിൽ സജീവമാ യിരുന്ന വ്യക്തിയെ ഓർമിക്കുന്നതിന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംഘടന നേതാക്കളും മാധ്യമ സുഹൃത്തുക്കളും യോഗത്തിൽ എത്തിച്ചേരും. അനുസ്മരണത്തിന്റെ ഭാഗമായി ‘വിശപ്പ് രഹിത മണ്ണാർക്കാട്’ കൂട്ടായ്മയുടെ കീഴിൽ തെരുവിൽ 365 ഭക്ഷണ പൊതികളും വസ്ത്രങ്ങളും വിതരണം ചെയ്യും.