പാലക്കാട്: കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേ ചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂങ്കിൽമട കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴനിഴൽ പ്രദേശങ്ങളിൽ സമഗ്ര വിളവുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. ജല ലഭ്യതക്കുറവ് കൊ ണ്ട് കൃഷി ചെയ്യാതിരിക്കുന്ന സ്ഥലങ്ങൾ കേരളത്തിൽ ഇനി ഉണ്ടാ കില്ലെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പ് 2020 – 21 റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതി വിഹിതം ഉപയോഗിച്ച് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവല പ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ബഹുവർഷ വൃക്ഷ വിളകൾക്കുള്ള രാജ്യത്തെ രണ്ടാമത്തെ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി യാണ് മൂങ്കിൽമടയിലേത്. 6.79 കോടി രൂപയാണ് നിർമ്മാണച്ചെലവ്.

കൃത്യതാ കൃഷി(പ്രിസിഷൻ ഫാമിംഗ്) എന്ന ഇസ്രയേൽ മാതൃക മഴനിഴൽ പ്രദേശമായ എരുത്തേമ്പതി, വടകരപ്പതി കൊഴിഞ്ഞാ മ്പാറ എന്നീ പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്. ജലത്തിന്റെ മിതത്വമാണ് കൃത്യതാ കൃഷിയുടെ അടിസ്ഥാന തത്വം. പ്രസ്തുത മാതൃകയുടെ വിശാലമായ പതിപ്പാണ് മൂങ്കിൽമട സാമൂഹ്യ ജല സേചനപദ്ധതി. എരുത്തേമ്പതി പഞ്ചായത്തിലെ മൂങ്കിൽമടയിൽ 275 ഏക്കർ ആയക്കെട്ട് പ്രദേശത്തെ 82 കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇത്തിരി വെള്ളം കൊണ്ട് ഇരട്ടി വിളവുണ്ടാക്കുന്ന കൃത്യതയാർന്ന കൃഷി രീതിക്ക് നാലിലൊന്ന് വെള്ളവും വൈ ദ്യുതിയുമാണ് വേണ്ടി വരുന്നത്. കേന്ദ്രീകൃത നിയന്ത്രിത സംവി ധാനമുള്ള ഇലക്ട്രോണിക് വാൽവുകൾ വഴിയാണ് വെള്ളത്തിൻറെ വിതരണം നിയന്ത്രിക്കുന്നത്. കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പവർ യൂണിറ്റുകളിൽ നിന്നുള്ള വൈദ്യുതിയാണ് ഇതിനുപയോഗിക്കുന്നത്. ജലസേചനത്തോടൊപ്പം വളപ്രയോഗവും ഈ സംവിധാനത്തിലൂടെ നടത്താം.

വണ്ണാമട അരുണാചല കൗണ്ടർ ഓഡിറ്റോറിയത്തിൽ നടന്ന പരി പാടിയിൽ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാ യി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. സതീഷ്, ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഹരിപ്രസാദ്, ചീഫ് എൻജിനീയർ അലക്സ് വർഗീസ്, കെ. ഐ. ഡി.സി. ജനറൽ മാനേജർ ഡോക്ടർ സുധീർ പടിക്കൽ, കെ.ഐ. ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. തിലകൻ, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്. എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!