പാലക്കാട്: ജില്ലയില്‍ റോഡ് നിര്‍മ്മാണം,അറ്റകുറ്റപണികള്‍,പൈപ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിക്കുന്ന റോഡുകളിലും റോഡ് നിര്‍മ്മാണ സൈറ്റുകളിലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടി കള്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.സുരക്ഷാമാനദണ്ഡങ്ങള്‍ പാലി ക്കാത്തത് റോഡ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമാകുന്നു വെന്ന ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗം വിലയിരുത്തി.

നിര്‍ദേശങ്ങള്‍ ഇങ്ങിനെ:

ഗതാഗത നിരോധനമുള്ള സ്ഥലങ്ങളുടെ വിവരങ്ങളും ബദല്‍ വഴി കളും സംബന്ധിച്ച് നാല് ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ മാധ്യ മങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കണം. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തേക്കുളള പ്രവേശ നത്തിന് നിശ്ചിത ദൂരം മുമ്പ് ഇരു ദിശകളിലും പ്രസ്തുത സ്ഥലത്തും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം.കോണ്‍ട്രാക്ടര്‍മാര്‍ ഈ സ്ഥ ലത്ത് റിബ്ബണ്‍, ബാരിക്കേഡുകള്‍, ഫെന്‍സിങ് സ്ഥാപിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിക്കാതെയും മുന്നറിയി പ്പില്ലാതെയും വകുപ്പുകളുടെ ഏകോപനമില്ലാതെയും റോഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി റോഡ് കുഴിക്കാന്‍ പാടില്ല. റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ കാലതാമസം പാടില്ല.റോഡ് ഗതാഗതം പൂര്‍വ്വ സ്ഥിയിലാകുന്നത് വരെ ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.നിശ്ചിത സമയപരിധി യില്‍ തന്നെ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്ത കോ ണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും എഞ്ചിനീയര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കാല്‍ നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമാകുന്ന രീതിയില്‍ റോഡരികിലുളള കാടും ചെടി പടര്‍പ്പുകളും മരങ്ങളുടെ ചില്ലകളും നിര്‍മ്മാണ സാമഗ്രികളും അടിയന്തിരമായി നീക്കം ചെയ്യുവാന്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, പി.ഡബ്ല്യൂ.ഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍, ഹോര്‍ഡി ങുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സി പ്പാലിറ്റി അധികൃതര്‍ക്കും റോഡരികുകളിലെ മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റാന്‍ പി.ഡബ്ല്യൂ.ഡി, എന്‍.എച്ച് , മുന്‍സിപ്പാലിറ്റി അധികൃ തര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ അധ്യ ക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പൊ തുമരാമത്ത് വിഭാഗം, ദേശീയ പാതാ വിഭാഗം, വാട്ടര്‍ അതോറിറ്റി, എല്‍.സ്.ജി.ഡി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, മുനിസിപ്പല്‍ ഡിപ്പാര്‍ട്ടമെന്റ്, മോട്ടോര്‍ വാഹന വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ജില്ലാ അധികാരികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!