മണ്ണാര്‍ക്കാട്: നഗരസഭയിലെ നായാടികുന്ന് മിനി സ്റ്റേഡിയത്തിന്റെ വികസനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിവേദനം നല്‍കി.നഗരസഭയ്ക്ക് കീഴില്‍ മറ്റ് കളിസ്ഥലങ്ങള്‍ ഇല്ലാ ത്തതിനാല്‍ നായാടിക്കുന്ന് സ്റ്റേഡിയത്തെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളോട് കൂടിയുള്ള ഒരു സ്റ്റേഡിയം ആക്കി മാറ്റേണ്ടതി ന്റെ ആവശ്യകത മന്ത്രിയെ നേരില്‍ ധരിപ്പിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.ഗ്യാലറി സൗകര്യം മെച്ചപ്പെടുത്തുക,സ്ഥിരം ഫ്‌ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുക, സ്റ്റേഡിയത്തിന് ചുറ്റും ഗ്രില്ലും നെറ്റും സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.