അലനല്ലൂര്‍:മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമാകണ മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. കു ഞ്ഞുകുളം വാര്‍ഡില്‍ നടന്ന നാട്ടുത്സവം 2022 ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അവര്‍.
അലനല്ലൂര്‍ പഞ്ചായത്ത് കുഞ്ഞുകുളം വാര്‍ഡിലെ കുടുംബശ്രീ, തൊ ഴിലുറപ്പ് പ്രവര്‍ത്തകരില്‍ കൂട്ടായ്മയും സംഘബലവും വര്‍ദ്ധിപ്പിക്കാ ന്‍ ലക്ഷ്യമിട്ട് നൈപുണ്യ മികവിനുള്ള പരിശീലന പരിപാടികളും, കലാ-സാംസ്‌കാരിക കൂട്ടിച്ചേരലുകളും ഉള്‍പ്പെടുത്തി വാര്‍ഡ് വിക സന സമിതിയുടെ ചളവ സ്‌കൂളില്‍ നാട്ടുത്സവം കുടുംബശ്രീ, തൊ ഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ മുഖ്യാതിഥിയാ യിരുന്നു.വാര്‍ഡ് മെമ്പര്‍ പി രഞ്ജിത് അധ്യക്ഷനായി.മികച്ച കുടും ബശ്രീ യൂണിറ്റ്,മികച്ച കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ആദരിച്ചു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സ ണ്‍ ലൈല ഷാജഹാന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. കെ ബക്കര്‍, നൈസി ബെന്നി, പി.ഷമീര്‍, ുടുംബശ്രീ സിഡിഎസ് ചെയ ര്‍പേഴ്‌സണ്‍രതിക,എ.എം.ബ്രിജേഷ്,കെ,.റഫീഖ്,പി.അനിരുദ്ധന്‍,പി.സോമരാജന്‍,എംപി.സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികളും ത്രിസന്ധ്യ നാടന്‍പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി.