അലനല്ലൂര്‍: എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂളിലെ വായനാപ ക്ഷാചരണം പ്രധാന അധ്യാപകന്‍ ടി.പി.സഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വായനാദിന പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം ചെയര്‍മാന്‍ ടി.കെ അഷ്‌റഫ് മാസ്റ്റര്‍ വിശദീകരിച്ചു.കെഎം ജയശങ്കര്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വായനയെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങള്‍ ഉള്‍പ്പെ ടുത്തി കുട്ടികള്‍ തയ്യാറാക്കി കൊണ്ട് വന്ന ചാര്‍ട്ടുകളുടെയും പ്ലേകാ ര്‍ഡുകളുടേയും പ്രദര്‍ശനമുണ്ടായി.പുസ്തകങ്ങള്‍ പ്രത്യേക പവലിയ നില്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം ഇഷ്ടാനുസരണം തെരഞ്ഞെടുക്കാ നും അവസരമൊരുക്കി.വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിന് സമീപത്തെ ഭാവന വായനശാലയുമായി സഹകരിച്ച് അമ്മ വായനാ പദ്ധതിയും തുടങ്ങി.ലൈബ്രറി ഇന്‍ചാര്‍്ജ് സഞ്ജയ് കൃഷ്ണന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!