കോട്ടോപ്പാടം: പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ നട ത്തിയ അക്ഷര ജാഥയ്ക്ക് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററില്‍ സ്വീകരണം നല്‍കി. ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ പുസ്തക മിഠായിപ്പൊതി നല്‍കി ജാഥയെ വരവേ റ്റു.തുടര്‍ന്ന് നടന്ന സര്‍ഗവേദി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി രവീന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.എം മനോജ് പിഎന്‍ പണിക്കര്‍ അനുസ്മരണം നടത്തി.വായനയുടെ ലോകം എന്ന വിഷയത്തില്‍ സെക്രട്ടറി എം ചന്ദ്രദാസന്‍ ക്ലാസ്സെടുത്തു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.വിപിന്‍,കെ രാമകൃഷ്ണന്‍,എ.ഷൗക്കത്തലി, കെ.സത്യഭാമ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!