കോട്ടോപ്പാടം: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവയുടെ സ്ഥലമേറ്റെടു പ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് കുണ്ട്‌ലക്കാട് കൈത്താങ് ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ കലക്ടര്‍ക്ക് നിവേ ദനം നല്‍കി.മണ്ണാര്‍ക്കാട് താലൂക്കില്‍ കോട്ടോപ്പാടം പഞ്ചായത്തി ലെഅമ്പാഴക്കോട്,പുറ്റാനിക്കാട്,കുണ്ട്‌ലക്കാട്,കൊടുവാളിപ്പുറം,കച്ചേരിപ്പറമ്പ്,തിരുവിഴാംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിലവിലെ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച സര്‍വേ നമ്പറില്‍ വീടും ഭൂമിയുമു ള്ള ധാരാളം ആളുകള്‍ കിടപ്പാടം നഷ്ടമാകുമോയെന്ന ആധിയിലാ ണ്.ഇതിന് പരിഹാരം കാണാന്‍ നടപടിയുണ്ടാകണമെന്ന് കൂട്ടായ്മ നിവേദനത്തില്‍ ആവശ്യപ്പെട്ടു.കൂട്ടായ്മ ചെയര്‍മാന്‍ ആര്‍.എം.ലത്തീ ഫ്,വൈസ് ചെയര്‍മാന്‍ റഫീഖ് മുത്തനില്‍,സെക്രട്ടറിയേറ്റ് അംഗം ഹമീദ് അമ്പാഴക്കോട് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ച ത്.