മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴിലാളികളുടെ പ്രതിരോധ കൂ ട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്-ബിജെപി-ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കുപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് തൊ ഴിലാളികളുടെ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്.റൂറല്‍ ബാങ്ക് ഓ ഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് എം. കൃഷ്ണകുമാര്‍ അധ്യക്ഷനായി.നേതാക്കളായ കെ.കുമാരന്‍,കെ.പി ജയരാജ്,പി ദാസന്‍ എന്നിവര്‍ സംസാരിച്ചു.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാ ട് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!