പാലക്കാട്: ഇന്ത്യന്‍ സൈനികരെ കരാര്‍ തൊഴിലാളികളാക്കുന്ന അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രക ടനം നടത്തി.രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്ര കടനം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നട ന്ന പൊതുയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എന്‍. എന്‍.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എം.ഹംസ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ടി.എം.ജമീല സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.നൗഷാദ് നന്ദി പറഞ്ഞു.