മണ്ണാര്‍ക്കാട്: കേരളത്തിലെ പഴം തീനി വവ്വാലുകളെക്കുറിച്ച് പഠി ക്കുന്നതിനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തിലേ ക്ക് എത്തിക്കുന്നതിനും പീച്ചിയിലെ കേരള വന ഗവേഷണ കേ ന്ദ്രം ആവിഷ്‌കരിച്ച ‘ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട്’ എന്ന ജനകീയ പൗരശാസ്ത്ര പദ്ധതിക്ക് തുടക്കമാകുന്നു.കേരളത്തില്‍ ധാരാളം കണ്ടുവരുന്ന പഴം തീനി വവ്വാലുകളെ അടുത്തറിയാനും അവ ചേക്കേറുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മാപ്പ് ചെയ്ത് ഗവേഷണാവശ്യങ്ങള്‍ക്കും നയരൂപീകരണ ത്തിനും ഉപയോഗിക്കാവുന്ന രീതിയിലാണ് ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട് തയാറാക്കിയിരിക്കുന്നത്.പഴം തീനി വവ്വാലുകളുടെ സങ്കേതങ്ങള്‍ ആതിഥേയ വൃക്ഷങ്ങള്‍ എന്നിവ കണ്ടെത്തി മാപ്പ് ചെയ്യുകയും നിര ന്തരം നിരീക്ഷിക്കുകയുമാണ് ഈ ജനകീയ പൗരശാസ്ത്ര പദ്ധതി യുടെ ലക്ഷ്യമെന്ന് കെ.എഫ്.ആര്‍.ഐയിലെ വന്യജീവി വിഭാഗം മേധാവിയും സെന്റര്‍ സിറ്റിസണ്‍ സയന്‍സ് കോര്‍ഡിനേറ്ററുമായ ഡോ. പേരോത്ത് ബാലകൃഷ്ണന്‍ പറഞ്ഞു. വവ്വാലുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും പ്രകൃതി കേന്ദ്രീകൃത എകാരോഗ്യ സംവിധാനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാ ക്കുന്നതിനും പദ്ധതി ഉപകരിക്കും.