പാലക്കാട്: ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തുവാന്‍ പ്ര ത്യേക അനുമതി വേണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇത് പിന്‍വലി ക്കണമെന്നും പട്ടികവര്‍ഗ മോര്‍ച്ച അഖിലേന്ത്യാ പ്രഭാരി അഡ്വ. രാമസ്വാമി.പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം പാലക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ മുകുന്ദന് അധ്യക്ഷനായി. ബിജെ പി സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നട ത്തി.ടി.ഡി ഭരതന് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് കുമാര്‍ സ്വാഗ തവും,കമലാ രാഘവന് നന്ദിയും പറഞ്ഞു.