മണ്ണാര്‍ക്കാട്: ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധവൈദ്യശാല യുടെ മണ്ണാര്‍ക്കാട് ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍ സിയുടെ നേതൃത്വത്തില്‍ ജൂണ്‍ 23ന് സൗജന്യ അസ്ഥി ബലക്ഷയ നി ര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അസ്ഥിയിലെ ധാതു സാന്ദ്രത പ്രത്യേകിച്ച് കാല്‍സ്യം കുറയുമ്പോള്‍ എല്ലുകള്‍ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുക യും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ പെറോസിസ്. ചെറുകാ രണങ്ങള്‍ കൊണ്ടുണ്ടാകുന്ന അസ്ഥി ഒടിവുകള്‍,ശരീരത്തിനുണ്ടാ കുന്ന കുനിവും ഉയരനഷ്ടവും,അസ്ഥികളില്‍ ഉണ്ടാകുന്ന വേദന, സന്ധിവേദനകള്‍,പെട്ടെന്നുണ്ടാകുന്ന നടുവേദന എന്നിവയാണ് അസ്ഥിബലക്ഷയത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.അസ്ഥികളുടെ നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗത്തിന് ആയുര്‍വേദ ത്തിലും സിദ്ധവൈദ്യത്തിലും വിദഗ്ദ്ധ ചികിത്സകള്‍ ലഭ്യമാണ്. കേരളത്തില്‍ അറുപത് ശതമാനം പേരില്‍ അസ്ഥി തേയ്മാനം കണ്ടു വരുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്.
നടുവേദന,സന്ധിവേദന,അസ്ഥികള്‍ക്ക് ഒടിവ്,നീര്‍ക്കെട്ട് എന്നിവ ഉള്ളവര്‍,ആര്‍ത്തവ വിരാമം സംഭവിച്ചവര്‍,പുകവലിയും മദ്യപാന വും ശീലമാക്കിയവര്‍,50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നി വര്‍ക്ക് മണ്ണാര്‍ക്കാട് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാം.അസ്ഥി ബല ക്ഷയം നിര്‍ണ്ണയിക്കുന്നതിനുള്ള ബോണ്‍ ഡെന്‍സിറ്റോ മീറ്റര്‍ അള്‍ ട്രാസൗണ്ട് പരിശോധനയും അസ്ഥിബലക്ഷയത്തിനുള്ള ഔഷധ ങ്ങളും ബ്ലഡ് ഷുഗര്‍ ടെസ്റ്റും സൗജന്യമായിരിക്കും.പ്രത്യേക ഡിസ് കൗണ്ടില്‍ അനുബന്ധ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളും ലഭ്യമാ കും.കിടത്തി ചികിത്സ വേണ്ടവരെ പാലക്കാട് ഓലശ്ശേരിയിലുള്ള ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായി എല്ലാ മാസവും റിവ്യൂ ക്യാമ്പുക ളും തുടര്‍ന്ന് സംഘടിപ്പിക്കും.
രാവിലെ 9.30ന് ക്യാമ്പ് നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍ സെബാസ്റ്റ്യ ന്‍ ഉ്ദഘാടനം ചെയ്യും.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ് പ്രവേശനം.200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലു മണി വരെ നടക്കുന്ന ക്യാമ്പിന് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജന നി രമ്യപ്രഭ ജ്ഞാനതപസ്വിനി,ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.വാര്‍ത്താ സ മ്മേളനത്തില്‍ ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് മാര്‍ ക്കറ്റിംഗ് അസി.ജനറല്‍ മാനേജര്‍ ഇ.കെ ഷാജി,ശാന്തിഗിരി ആ യുര്‍ വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ അസി.ജനറല്‍ മാനേജര്‍ കെ.പി മോഹന്‍ദാസ്,ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ഓഫീ സ് സീനിയര്‍ മാനേജര്‍ പി.ജെ അശോക്,മാര്‍ക്കറ്റിംഗ് മാനേജര്‍ ജയ പ്രകാശ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.ഫോണ്‍: 9947 095 028, 7306 624 343.