അലനല്ലൂര്‍: കാഴ്ച സാംസ്‌കാരികവേദി ഗ്രന്ഥശാലയില്‍ വായനദിനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന്‍ ഉദ്ഘാട നം ചെയ്തു. എ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.കെ. ഭാസ്‌കരന്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി.കവിയരങ്ങില്‍ അവതരി പ്പിച്ച കവിതകളുടെ സമാഹാരമായ ‘മധുരത്തുള്ളികള്‍’ എന്ന പുസ്ത കത്തിന്റെ പ്രകാശനം സംഗീത ജയ്‌സണ് നല്‍കി കവി മധു അലന ല്ലൂര്‍ നിര്‍വ്വഹിച്ചു. ‘ഒറ്റച്ചോര’ എന്ന കവിതയിലൂടെ ശ്രദ്ധേയനായ യു വകവി ശുഹൈബ് അദനിയെ അനുമോദിച്ചു. യു.പി. വിദ്യാര്‍ത്ഥിക ള്‍ക്കായി നടത്തുന്ന പ്രതിമാസ ആസ്വാദന കുറിപ്പ് മത്സരമായ ‘എ ന്റെ പുസ്തകം എന്റെ കുറിപ്പ്‌ എന്റെ എഴുത്തുപെട്ടി’ കെ.ജുവൈരി യത്തിന് കൈമാറി കെ.രാംകുമര്‍ ഉദ്ഘാടനം ചെയ്തു. 158-ാമത് പ്രതി മാസ സാഹിത്യ ചര്‍ച്ചയില്‍ രചനയുടെ നൂറാം വാര്‍ഷികം ആഘോ ഷിക്കുന്ന കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ യുടെ ആസ്വാദനം സാഹിത്യകാരന്‍ കെ.പി.ഉണ്ണി അവതരിപ്പിച്ചു. കെ. അംബുജാക്ഷി, പി.കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 55-ാമത് പ്രതിമാസ കാവ്യാര്‍ചര്‍ച്ചയില്‍ സി.ശ്രീരഞ്ജിനി, പി.സുകുമാരന്‍ തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!