കോട്ടോപ്പാടം: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമെടു പ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ആശങ്കയകറ്റണമെന്നു കോ ട്ടോപ്പാടം അമ്പാഴക്കോട് ചേര്‍ന്ന ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിലെ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച സര്‍വ്വേ നമ്പറില്‍ വീടും ഭൂമിയും ഉള്ള ധാരാളം പേര്‍ക്ക് കിടപ്പാടം നഷ്ടമാകുമോ എന്ന് ആശ ങ്കയുണ്ട്. ഇക്കാര്യം ഉന്നയിച്ച് സ്ഥലമെടുപ്പ് ചുമതലയുള്ള ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ കാര്യങ്ങള്‍ ബോധിപ്പി ക്കുകയും പ്രദേശവാസികളുടെ പരാതി നല്‍കുകയും ചെയ്തു.
അമ്പാഴക്കോട് മദ്രസ്സയില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പ ര്‍ കിളയില്‍ ഹംസ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പാറ ശ്ശേരി ഹസന്‍, എം മൊയ്തീന്‍ കുട്ടി ,എ കെ സാലിഫ് , സി അഷ്റഫ് , പറമ്പത്ത് മുഹമ്മദലി , പി അന്‍വര്‍ , എ കെ റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.