ചിറ്റൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ചിറ്റൂർ ബ്ലോക്കിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ആ രോഗ്യ സർവ്വെ നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് ആദ്യമായിട്ട് ചിറ്റൂർ ബ്ലോക്കിലാണ് ആരോഗ്യ സർവ്വെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊ ഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. കോളേജിൽ സംഘടിപ്പിച്ച ജില്ലാതല ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് മുൻകരു തലുകൾ സ്വീകരിക്കുകയുമാണ് ലക്ഷ്യം. വിവരങ്ങൾ ശേഖരിക്കു ന്നതിനായി കുടുംബശ്രീ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകും. രോഗാതുരരായി കണ്ടെത്തുന്നവർക്ക് സൗജന്യമായി വിദഗ്ധ ചികിത്സ നൽകും. പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് ഒരു ആംബു ലൻസ് അനുവദിച്ചു. കൊഴിഞ്ഞാമ്പാറയിൽ ഫയർഫോഴ്സിന്റെ ഓ ഫീസ് ആരംഭിക്കാനുള്ള അനുമതിയും അതിനുള്ള തുക അനുവ ദിച്ചതായും മന്ത്രി പറഞ്ഞു.
ഓരോ വ്യക്തിയുടെയും ആരോഗ്യ സംരക്ഷണത്തിനാണ് കഴിഞ്ഞ ആറ് വർഷമായി സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.
ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖ തയ്യാ റാക്കി ചിറ്റൂരിലെ മുഴുവൻ വീടുകളിലും എത്തിച്ച് ബോധവത്ക രണം നടത്തും. ആരോഗ്യമാണ് ധനം. ആരോഗ്യ രംഗത്ത് ചിറ്റൂരിൽ മാത്രം 105 കോടി രൂപയുടെ സൗകര്യങ്ങൾ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി ചിറ്റൂർ താലൂ ക്ക് ആശുപത്രിയെ മാറ്റി. കുടുംബാരോഗ്യ കേന്ദ്രങ്ങളെ മികച്ചതാ ക്കി. ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യമിട്ട് ചിറ്റൂരിൽ ഗുണനിലവാരമു ള്ള ഏ2 മിൽക്ക് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതിന് പ്രത്യേക കന്നുകാലി വളർത്തൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് കരിയർ ഗൈഡൻസ് ക്ലാസു കൾ ആരംഭിക്കും.ആരോഗ്യ മേളയുടെ ഭാഗമായി ആരോഗ്യ ബോധ വത്കരണ റാലി സംഘടിപ്പിച്ചു.
പൊതുജനാരോഗ്യ മേഖലയിൽ ലഭ്യമായ പദ്ധതികൾ -ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച് അവബോധം, ആരോഗ്യ കുടുംബ ക്ഷേ മ കേന്ദ്രങ്ങളിൽ ലഭ്യമായ ചികിത്സാ പദ്ധതികൾ ജനങ്ങളിലേക്കെ ത്തിക്കുക, വിവിധ പകർച്ചവ്യാധി ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക,ഗുണകരമായ ജീവിതശൈലി പിന്തുടരാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുക ,രോഗനിർണയ പരിശോധനകൾ, അടിസ്ഥാന ആരോഗ്യ പരിശോധന സേവനങ്ങൾ, മരുന്ന് ലഭ്യമാ ക്കൽ, ആരോഗ്യ വിദഗ്ധരുമായുള്ള ടെലി കൺസൾട്ടേഷൻ, ആവശ്യ മെങ്കിൽ റഫറൽ നൽകൽ എന്നിവ ലക്ഷ്യമാക്കിയാണ് ആരോഗ്യ മേള സംഘടിപ്പിച്ചത്. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗ പരിശോധനകൾ,ആരോഗ്യബോധവത്ക്കരണ സെമിനാർ, കണ്ണ്, ചെവി, ദന്ത പരിശോധനാ ക്യാമ്പുകൾ, മലമ്പനി, ത്വക്ക് രോഗ പരിശോധനകൾ,ക്ഷയരോഗ നിർണയ പരിശോധന,
ടെലികൺസൾട്ടേഷൻ മുഖേന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം, ഗർഭിണികൾ, അമ്മമാർ, കുട്ടികൾ എന്നിവർക്കുള്ള ആരോഗ്യ പരിശോധനകൾ,ക്യാൻസർ സ്‌ക്രീനിങ്ങും ബോധവ ൽക്കരണവും, എച്ച്.ഐ.വി പരിശോധന,ആയുഷ്മാൻ ഭാരത് ( കാരുണ്യ ആരോഗ്യ സുരക്ഷ) ഇൻഷുറൻസ് സേവനങ്ങൾ, ആയുർ വേദ -ഹോമിയോ ഡോക്ടർമാരുടെ സേവനം, വിവിധ സേവന- പദ്ധ തികളുടെ പ്രദർശനം,കുടുംബശ്രീ വിപണന മേള, പാലിയേറ്റീവ് ഗുണഭോക്താക്കളുടെ ഉത്പന്ന വിപണനം,യോഗ പരിശീലനം, ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മോക്ക്ഡ്രിൽ എന്നിവ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായ പരി പാടിയിൽ കെ. ശാന്തകുമാരി എം.എൽ. എ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭൻ , മിനി മുരളി, എം.പത്മിനി, കൊഴിഞ്ഞാമ്പാറ – പെരുമാട്ടി -പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. സതീഷ്, റിഷ പ്രേംകുമാർ, പി.ബാലഗംഗാധരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.