കല്ലടിക്കോട്: കനത്ത മഴയത്ത് ദേശീയപാതയില്‍ പനയമ്പാടത്ത് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടപരമ്പര.ശനിയാഴ്ച്ച അര്‍ദ്ധ രാത്രി മുതല്‍ ഞയറാഴ്ച്ച രാവിലെ 10 മണിവരെ എട്ട് അപകടങ്ങളു ണ്ടായി.ആര്‍ക്കും കാര്യമായ പരിക്കില്ല.കോഴിക്കോട് നിന്നും കോയ മ്പത്തൂരിലേക്ക് കാര്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോ റിയാണ് ആദ്യം അപകടത്തിലകപ്പെട്ടത്.

പാനയംപാടം ഇറക്കം ഇറങ്ങി വരുന്നതിനിടെ റോഡിലെ ഹംബ് കണ്ട് ഡ്രൈവര്‍ ബ്രേക്ക് ചുവട്ടിയതോടെ നിയന്ത്രണം വിട്ടു സമീപ ത്തെ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത് നില്‍ക്കുകയായിരുന്നു. ചെറുകര വീട്ടില്‍ ജോസഫിന്റെ വീടിന്റെ മതില്‍ തകര്‍ന്നു. മൂ ന്നാം തവണയാണ് ഈ വീടിന്റെ മതില്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന ത്. കനത്ത മഴയും റോഡിലെ കാഴ്ചക്കുറവും അപകടങ്ങള്‍ കൂടി. വേഗതയില്‍ വരുന്ന വാഹനം ഹംബ് കണ്ട് ബ്രൈക് ചെയ്തതോടെ മുന്നിലെ വാഹനത്തിന് പുറകില്‍ ഇടിച്ചാണ് മറ്റെല്ലാ അപകടങ്ങളും സംഭവിച്ചത്. ടെമ്പോയ്ക്ക് പുറകില്‍ കാര്‍, കാറിനു പുറകില്‍ ജീപ്പ്, കാറിനു പുറകില്‍ ലോറി, ടെമ്പോയ്ക്ക് പുറകില്‍ കാര്‍ ഇടിച്ചാണ് മറ്റ് അപകടങ്ങള്‍.രണ്ട് ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുകയും ചെയ്തു.

അറുതിയില്ലാതെ പനയമ്പാടത്ത് അപകടങ്ങള്‍ തുടരുകയാണ്.2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഈ ഭാഗത്ത് 189 അപകടങ്ങള്‍ സംഭവിച്ചിട്ടുളളതായാണ് സന്നദ്ധ പ്രവര്‍ത്തകനായ ആര്‍ ഷമീറിനെ പൊലീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. ഇതില്‍ 32 മരണങ്ങള്‍ സംഭവിക്കുകയും 239 പേര്‍ക്ക് സാരമായും, ഗുരുതരമായും പരിക്കുകള്‍ സംഭവിച്ചതായി രേഖയില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!