തൃത്താല: വട്ടേനാട് ഗവ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് സ്ഥലം എം.എല്‍.എയും, നിയമസഭാ സ്പീക്കര്‍ കൂടിയായ എം.ബി രാജേഷ്. വട്ടേനാട് ബി.ആര്‍.സി. യോഗ ത്തിനെത്തിയ സ്പീക്കര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രാജന്‍ മാസ്റ്റ റുടെ ക്ഷണം സ്വീകരിച്ചാണ് ഉച്ചക്ക് ഒന്നോടെ സ്‌കൂളിലെത്തിയത്. ചോറും, മോരു കറിയും, പയറുപ്പേരിയും, സോയ ഉപ്പേരിയും, പപ്പട വും കൂട്ടി കുട്ടികള്‍ക്കൊപ്പം ഇരുന്നാണ് സ്പീക്കര്‍ ഭക്ഷണം കഴിച്ചത്. ഭക്ഷണം ആസ്വദിച്ചു കഴിച്ച സ്പീക്കര്‍ ഭക്ഷണം സ്വാദിഷ്ടമാണെന്നും വൃത്തിയുള്ളതാണെന്നും അഭിപ്രായപ്പെട്ടു. കൂടെയിരുന്ന് ഭക്ഷണം കഴിച്ച കുട്ടികളോടും സ്പീക്കര്‍ ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. പാചകപ്പുര പരിശോധിക്കുകയും ജീവനക്കാരുമായി സംസാരിച്ചുമാണ് സ്പീക്കര്‍ മടങ്ങിയത്. മികച്ചതും സ്വാദിഷ്ടവുമായ ഭക്ഷണം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ മേന്മയാണ് കാണിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറ ക്ടര്‍ പി.വി. മനോജ് കുമാര്‍ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ഡി.ഷാജിമോന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി. ശശിധരന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി സിദ്ദീഖ് മാസ്റ്റര്‍, പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരും സ്പീക്കര്‍ക്കൊപ്പമുണ്ടായിരുന്നു.