പാലക്കാട് : ഡിസ്ട്രിക്ട് നെറ്റ് വര്‍ക്ക് ഓഫ് പോസിറ്റീവ് പീപ്പിളിന്റെ (പി.ഡി.എന്‍.പി.) ആഭിമുഖ്യത്തില്‍ ജില്ലയിലെ എച്ച്.ഐ.വി ബാധി തരായവരെ ഒരുമിച്ചു കൊണ്ടുവരാനും, അവരുടെ ജീവിത സാഹച ര്യങ്ങള്‍ മെച്ചപ്പെടുത്തുക, അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ല ക്ഷ്യത്തോടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് പദ്ധതി റിപ്പോര്‍ട്ട് അവതരണവും, കഴിഞ്ഞ യോഗത്തിന്റെ മിനി റ്റ്സ് അവതരണവും നടത്തി. ഡെപ്യൂട്ടി കലക്ടര്‍ അബ്ബാസ് അധ്യ ക്ഷനായ യോഗത്തില്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്ററിലെ അംഗങ്ങളുടെ ആവശ്യകതകളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കി. യോ ഗത്തില്‍ എ.ആര്‍.ടി സെന്ററില്‍ അത്യാവശ്യ മരുന്നുകള്‍ ലഭ്യമാ ക്കാനും, കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്ററിലെ അംഗങ്ങള്‍ക്ക് മറ്റു വകുപ്പുകളില്‍ നിന്ന് സഹായങ്ങള്‍ ലഭ്യമാക്കാനും, സംഘടനയ്ക്ക് ഓഫീസ് കെട്ടിടം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കാനും, എച്ച്. ഐ.വി. ബാധിതര്‍ക്ക് കമ്മ്യൂണിറ്റി കെയര്‍ സെന്റര്‍ തുടങ്ങുന്ന തിനായി ജില്ലാ പഞ്ചായത്തിലേക്ക് നിര്‍ദ്ദേശം നല്‍കാനും, ജില്ലാ എ.ആര്‍.ടി സെന്റര്‍ മെഡിക്കല്‍ കോളേജിലെ താഴെ നിലയില്‍ നിന്നും മൂന്നാം നിലയിലേക്ക് മാറ്റുന്നതിന് നടപടികള്‍ എടുക്ക ണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിപാടിയില്‍ പി.ഡി.എന്‍.പി, സി.എസ്. സി പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എ.രമേശ്, ഡി.ടി.ഒ, ഡി.എ.സി.ഒ ഇന്‍ചാര്‍ജ് ഡോ. പി. സജീവ് കുമാര്‍, പി.ഡി.എന്‍.പി പ്രസിഡന്റ് എ.സുമതി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.