പാലക്കാട്: സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പടയണി തീര്‍ക്കാന്‍ മഹിളകള്‍ സംഘടിതമായി രംഗത്തിറങ്ങണമെന്ന് മഹിളാ മോര്‍ച്ച ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.ബിജെപി ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ പി. സത്യ ഭാമ അധ്യക്ഷയായി.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. നിവേ ദിത സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.ബിജെപി ജില്ലാ പ്രസി ഡന്റ് കെ.എം ഹരിദാസ്,മഹിളാ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ സത്യ ലക്ഷ്മി,ജില്ലാ ജനറല്‍ സെക്രട്ടറി അശ്വതി മണികണ്ഠന്‍,പ്രമീള ശശി ധരന്‍,ബീനചന്ദ്രകുമാര്‍,സജികണ്ണ ജ്യോതി ,പ്രീതകുമാരി, കെ.എം ബിന്ദു,സുമലത എന്നിവര്‍ സംസാരിച്ചു.