മണ്ണാര്‍ക്കാട്: ഹൈദരാബാദില്‍ നടന്ന 44-ാമത് നാഷണല്‍ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മണ്ണാര്‍ക്കാട് സ്വദേശിനി പി ആര്യയ്ക്ക് ഇരട്ട സ്വര്‍ണം.കേരളത്തെ പ്രതിനിധാനം ചെയ്ത് 45-50 കിലോ ഗ്രാം യൂത്ത് വനിതാ വിഭാഗത്തിലാണ് നേട്ടം.മണ്ണാര്‍ക്കാട് നഗരസഭയിലെ നഞ്ചപ്പ നഗര്‍ ചങ്കരംചാത്ത് സബിത-അനില്‍ ദമ്പതികളുടെ മക ളാണ്.തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലെ ബി എസ് സി ഗണിതം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി പങ്കെടു ക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.