മണ്ണാര്‍ക്കാട്: നിര്‍ധന കുടുംബാംഗമായ ദമ്പതികള്‍ ചികിത്സക്ക് സ ഹായം തേടുന്നു. മണ്ണാര്‍ക്കാട് കുന്തിപ്പുഴ താമസിക്കുന്ന പീടിയേക്ക ല്‍ ഷംസുദ്ദീനും ഭാര്യ റസിയയുമാണ് ചികിത്സക്ക് പണമില്ലാതെ ക ഴിയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിഡ്‌നി തകരാര്‍ മൂലം ഡ യാലിസിസ് ചെയ്ത് വരുകയായിരുന്നു ഷംസുദ്ദീന്‍. എന്നാല്‍ ഇതിനി ടെ ഭാര്യ റസിയയും അസുഖ ബാധിതയായി. വിദഗ്ദ്ധ പരിശോധന യില്‍ റസിയയുടെ ഇരുകിഡ്‌നികള്‍ക്ക് തകരാര്‍ സംഭവിച്ചതായും കൂടാതെ കരള്‍ തകരാറിലുമാണെന്ന് കണ്ടെത്തുകയും ചെയ്തത്. അടിയന്തിരമായി റസിയയുടെ കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ട ര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് റസിയ ഇപ്പോള്‍ കോയമ്പത്തൂരിലുള്ള പി.എസ്.ജി ആശുപത്രിയില്‍ ചികിത്സയി ലാണ്. ഷംസുദ്ദീന്റെ തുടര്‍ചികിത്സക്കും റസിയയുടെ കരള്‍മാറ്റി വെക്കുന്നതിനുമായി ഏകദേശം 50 ലക്ഷം രൂപ ചിലവാണ് പ്രതീ ക്ഷിക്കുന്നത്. ചികിത്സക്ക് ഫണ്ട് സമാഹരിക്കുന്നതിന് കെ.സി അബ്ദുറഹിമാന്‍ ചെയര്‍മാനും, അസ്‌കറലി ഹാജി, പാലോത്ത് കണ്‍വീനറുമായി വി. സിറാജുദ്ദീന്‍ ട്രഷററുമായി പീടിയേക്കല്‍ ഷംസുദ്ദീന്‍ – റസിയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജി.പെ നമ്പര്‍: 9037603231, അക്കൗണ്ട് നമ്പര്‍: 190201000006800, ഐ .എഫ്.സി.കോഡ്: ഐ.ഒ.ബി.എ0001902, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, മണ്ണാര്‍ക്കാട് ബ്രാഞ്ച്.