അലനല്ലൂര്‍: കാഴ്ച സാംസ്‌കാരികവേദി എല്‍.എസ്.എസ്, യു.എസ്. എസ്. സ്‌കോളര്‍ഷിപ്പുകള്‍ നേടിയ കുട്ടികളെയും വിവിധ മേഖലക ളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെയും അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ തലത്തിലുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവയെക്കുറിച്ച് ബഷീര്‍ ചാലിയന്‍ ‘മുന്നേറ്റം’ ക്ലാസു മെടുത്തു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള വൃക്ഷ ത്തൈകളുടെ വിതരണം വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ നിര്‍വ്വഹിച്ചു. പി.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.അബൂജാക്ഷി, മധു അലനല്ലൂര്‍, ടോമി തോമസ്, പി.അബ്ദുള്‍ കരീം, പി.എം.സുരേഷ് കുമാര്‍, വി.എം.പ്രിയ, സി.ശ്രീരഞ്ജിനി, ആര്‍.സജിത, രാധാകൃഷ്ണന്‍ ചൂരക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!