തച്ചനാട്ടുകര: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തച്ചനാട്ടുക ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.അണ്ണാന്‍ തൊടി സി എച്ച് ഹാളി ല്‍ നടന്ന പരിപാടി കെ.പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം അധ്യക്ഷനായി. കാ ര്‍ഷിക മേഖലയില്‍ നൂതന പദ്ധതികള്‍ എന്ന വിഷയത്തില്‍ സെമി നാറും നടന്നു.മണ്ണാര്‍ക്കാട് കൃഷി ഡെപ്യൂട്ടി ഡയക്ടര്‍ ഷാജന്‍ വിഷ യാവതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി, മണ്ണാര്‍ക്കാട് ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി ബുഷ്‌റ,ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍, പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ പി മന്‍സൂറലി മാസ്റ്റര്‍, ആ രോഗ്യ വിദ്യഭ്യാസ ചെയര്‍മാന്‍ സി.പി സുബൈര്‍ മെമ്പര്‍മാരായ എ.കെ വിനോദ്,ഇല്യാസ് കുന്നുംപുറം,രാധാകൃഷ്ണന്‍ മാസ്റ്റര്‍,എം സി രമേഷ്,എം സി രമണി,കെ ബിന്ദു,പി.ടി സഫിയ,കൃഷി അസിസ്റ്റന്റ് അയ്യപ്പന്‍, കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തു.കൃഷി ഓഫീസര്‍ അര്‍ച്ചന മുരളി സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!