മണ്ണാര്‍ക്കാട്: ഉബൈദ് ചങ്ങലീരി വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് മെഡിക്കല്‍ ഉപകരണങ്ങളുടെ സമ ര്‍പ്പണവും അവാര്‍ഡ് ദാനവും ജൂണ്‍ എട്ടിന് വൈകുന്നേരം 4മണിക്ക് ചങ്ങലീരി രണ്ടാംമൈലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ചെയര്‍മാന്‍ ഹുസൈന്‍ കോളശ്ശേരി അധ്യക്ഷ ത വഹിക്കും. നാടക രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കെ.പി.എസ് പ യ്യനെടം, മണ്ണാര്‍ക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് സംഘത്തി ന്റെ പ്രതിനിധി പി.മുഹമ്മദലി അന്‍സാരിയെയും ചടങ്ങില്‍ ആദരി ക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, ജില്ലാ പ ഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേ മകാര്യ ചെയര്‍മാന്‍ മുസ്തഫ വറോടന്‍ തുടങ്ങിയവര്‍ സംബന്ധി ക്കും. സൊസൈറ്റി കണ്‍വീനര്‍ അസീസ് പച്ചീരി സ്വാഗതവും ട്ര ഷറര്‍ ശരീഫ് ചങ്ങലീരി നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തി ല്‍ സൊസൈറ്റി ചെയര്‍മാന്‍ ഹുസൈന്‍ കോളശ്ശേരി, കണ്‍ വീനര്‍ അസീസ് പച്ചീരി,ട്രഷറര്‍ ഷരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, ഷറ ഫുദ്ദീന്‍ ചങ്ങലീരി, മജീദ് മാസ്റ്റര്‍, എന്‍.വി ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!