തെങ്കര: പഞ്ചായത്തിലെ നൂറു കണക്കിന് ആളുകള്‍ക്ക് പെന്‍ഷന്‍ മുടങ്ങിയതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധവുമായെത്തി. ഉദ്യോ ഗസ്ഥ അലംഭാവമാണ് പെന്‍ഷന്‍ മുടങ്ങാനിടയാക്കിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.അര്‍ഹരായവരും പഞ്ചായത്ത് മെമ്പര്‍മാരും രേഖ കളെല്ലാം യഥാസമയം സമര്‍പ്പിച്ചിട്ടും അപ്‌ലോഡ് ചെയ്യുന്നതിലു ണ്ടായ വീഴ്ചയാണ് മുന്നൂറിലധം ആളുകളുടെ പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.ഇത് സംബന്ധി ച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലിയുമായി ചര്‍ച്ച നടത്തി.വീഴ്ചകള്‍ പരിഹരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് പ്രസിഡന്റിന്റെ ഉറപ്പില്‍ പ്രതിഷേധ ക്കാര്‍ പിരിഞ്ഞ് പോവുകയായിരുന്നു.യൂത്ത് ലീഗ് നേതാക്കളായാ ഷമീര്‍ പഴേരി,ഷമീര്‍ മാസ്റ്റര്‍ ഹാരിസ് കോല്‍പാടം,യൂസുഫ് പറശ്ശേ രി,സാദിക്ക് ആനമൂളി, അന്‍വര്‍ മണലടി, ഉബൈദ് മുണ്ടോടന്‍, ടി കെ സഫ്വാന്‍,വാര്‍ഡ് മെമ്പര്‍മാരായ റഷീദ് കോല്‍പാടം സീനത് ടി കെ എന്നിവര്‍ നേതൃത്വം നല്‍കി.ആയിരത്തോളം പേര്‍ക്കാണ് പഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നത്.പ്രശ്‌നത്തിന് ഉടന്‍ പരി ഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അറിയിച്ചു.