അലനല്ലൂര്‍ : മുണ്ടക്കുന്ന് എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവവും നവീകരിച്ച ഹൈടെക്ക് ഓഫീസ് ഉദ്ഘാടനവും അലനല്ലൂര്‍ പഞ്ചായ ത്തംഗം സജ്ന സത്താര്‍ നിര്‍വഹിച്ചു .പ്രവേശനോത്സവത്തോടനു ബ ന്ധിച്ച് തീവണ്ടി ചിത്രീകരണം നടത്തി നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം ആയിഷ ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. പുതിയ സ്റ്റോര്‍ റൂം, അടുക്കള പി.ടി.എ. പ്രസിഡണ്ട് രത്‌നവല്ലിയും ഉദ്ഘാട നം ചെയ്തു.സ്‌കൂളിലെ അര്‍ഹരായ 40 കുട്ടികള്‍ക്കുള്ള എടത്തനാട്ടു കര ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ പഠനോപകരണ കിറ്റ് ക്ലബ്ബ് പ്രതിനിധി അബ്ദുള്ള മാസ്റ്റര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ യൂസഫ് പുല്ലിക്കുന്നന് കൈ മാറി.അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി. ഷമീര്‍ തോണിക്കര, അബ്ദുള്ള മാസ്റ്റര്‍, എം.പി.ടി.എ. പ്രസിഡണ്ട് റുക്സാന, ഒ. ബിന്ദു, പി. ഹംസ, പി. യൂസഫ്, അലൂഫ എന്നിവര്‍ സംസാരിച്ചു.എല്‍.കെ.ജി മുതല്‍ നാലാം കാസ്സ് വരെയുള്ള കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. ഭക്ഷണവും പായസവും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!